മുങ്ങിപ്പോയെന്ന സംശയത്തിൽ തെരച്ചിൽ; ആരെയും കണ്ടെത്താനായില്ല
1582997
Monday, August 11, 2025 4:35 AM IST
തൃപ്പൂണിത്തുറ: ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങിപ്പോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
പുതിയകാവ് പടിഞ്ഞാറേ വളവിലെ കളരിക്കൽ ഭഗവതി ക്ഷേത്രത്തിന്റെ കുളത്തിലാണ് ഒരാൾ മുങ്ങിപ്പോയെന്ന സംശയമുണ്ടായത്.
രാവിലെ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ എത്തിയയാൾ കുളത്തിനു സമീപം ചെരിപ്പും തുറക്കാത്ത ഭക്ഷണപ്പൊതിയും 50 രൂപയും കണ്ടതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ നാലു മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ തെരച്ചിൽ അവസാനിപ്പിച്ചു.