നാലമ്പല ദർശനത്തിനെത്തിയവരെ സ്വീകരിച്ച് ശ്രേയസ് കുടുംബശ്രീ
1583018
Monday, August 11, 2025 4:58 AM IST
മൂവാറ്റുപുഴ: നാലമ്പല ദർശനത്തിനത്തിനായി മേമ്മുറി ശ്രീ ഭരതപ്പിള്ളി സ്വാമി ക്ഷേത്രത്തിലെത്തിയ തീർഥാടകർക്ക് പാമ്പാക്കുട പഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന ശ്രേയസ് കുടുംബശ്രീ അംഗങ്ങൾ ലഘുഭക്ഷണം നൽകി സ്വീകരിച്ചു.
നെയ്ത്ത്ശാലപ്പടി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ദ് നന്ദനൻ ലഘു ഭക്ഷണത്തിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. 750ഓളം ഭക്തർക്കാണ് ഇന്നലെ ലഘുഭക്ഷണ വിതരണം നടത്തിയത്.
വരും വർഷങ്ങളിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി എത്തുന്ന തീർഥാടകർക്കായി കൂടുതൽ പ്രവർത്തനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് കുടുംബശ്രീ പിആർ കോ-ഓർഡിനേറ്റർ സിബി പൗലോസ് അറിയിച്ചു.