ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
1583006
Monday, August 11, 2025 4:46 AM IST
മരട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. പൊന്നുരുന്നി കാപ്പപ്പിള്ളിപ്പറമ്പ് വീട്ടില്‍ സന്തോഷ് കുമാറിന്റെ മകന് അനന്ദു എസ്. കുമാര്‍ (25), വിയ്യാക്കുറുശി തോറ്റിക്കുലായന് വീട്ടില്‍ സജിത്തിന്റെ മകന് മുഹമ്മദ് ഷാറൂണ്‍(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് മാടവന സിഗ്നല്‍ ജംഗ്ഷനടുത്തായിരുന്നു അപകടം. ഇരുവരെയും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.