പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചു
1582994
Monday, August 11, 2025 4:35 AM IST
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി താലൂക്കാശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. കഴിഞ്ഞ മാസം 23 നാണ് പ്രസവം നടന്നത്. 19 വയസായി എന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്.
എന്നാല്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആധാര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് 18 വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയുന്നത്.
തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി പോലീസിലും പെണ്‍കുട്ടിയുടെ സ്വദേശമായ പള്ളുരുത്തി പോലീസ് സ്റ്റേഷനിലും അറിയിക്കുകയായിരുന്നു. പള്ളുരുത്തി പോലീസ് കേസെടുത്തു.