ഇതരസംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ
1583120
Monday, August 11, 2025 10:35 PM IST
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശി ബാലായി മണ്ഡലി(31)നെയാണ് ഇന്നലെ രാവിലെ ഈസ്റ്റ് മാറാടി ഹൈസ്കൂളിന് സമീപമുള്ള താമസസ്ഥലത്തെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നിര്‍മാണ തൊഴിലാളിയായ ബാലായി മണ്ഡല് കുറച്ചുനാൾ മുന്‍പു വരെ ഭാര്യയോടെപ്പമായിരുന്നു താമസം. മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിയായ സമീര്‍ മണ്ഡലാണ് ബാലായിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.