മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം: ഉദ്ഘാടനം നാളെ
Monday, August 11, 2025 11:51 PM IST
തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഉൾപ്പെടുത്തേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
റീജണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ചികിത്സാ സഹായത്തിനുള്ള അപേക്ഷകളും, പരാതികളും സമർപ്പിക്കാനുള്ള cmo. kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമായിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.