പാലാ-തൊടുപുഴ റോഡില്‍ ജീവന് പൊലിയുന്നു
1581570
Tuesday, August 5, 2025 11:54 PM IST
പാലാ: ഇന്നലെ പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കലിലുണ്ടായ അപകടത്തില്‍ രണ്ടു യുവതികളാണ് മരിച്ചത്. കാറിന്റെ അമിത വേഗമാണ് ഇവരുടെ ജീവനെടുത്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
യാതൊരു അപകടസാധ്യതയും ഇല്ലാതിരുന്ന സ്ഥലത്തായിരുന്നു അപകടം. വളവോ കയറ്റമോ, ഇറക്കമോ ഇല്ലാത്ത റോഡിലാണ് ഇവര്‍ക്ക് അപകടമുണ്ടായത്. രണ്ടു സ്കൂട്ടറുകളാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
സ്കൂള്‍ വിദ്യാര്‍ഥിയായ മകളുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയും ഓഫീസില്‍ പോകുകയായിരുന്ന മറ്റൊരു യുവതിയുമാണ് മരിച്ചത്. സ്കൂളില്‍ പോവുകയായിരുന്ന കുട്ടി ഗുരുതരമായി പരിക്കേറ്റ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.
അന്തീനാട്, ഐങ്കൊമ്പ്, നെല്ലാപ്പാറ എന്നിവിടങ്ങളിലൊക്കെ അപകടങ്ങള്‍ തുടര്‍ക്കഥയാണ്.