എംജി ബിരുദാനന്തര ബിരുദം: പത്ത് റാങ്കുകൾ ദേവമാതായിലേക്ക്
1581575
Tuesday, August 5, 2025 11:54 PM IST
കുറവിലങ്ങാട്: എംജി സർവകലാശാല ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കടക്കം പത്തു റാങ്കുകൾ നേടി കുറവിലങ്ങാട് ദേവമാതാ കോളജ്.
എംഎ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് അനുപ്രിയ ജോജോയും എംഎ ഇക്കണോമെട്രിക്സിൽ ഒന്നാം റാങ്ക് ആതിര ജയനും നേടി. എംഎ ഇക്കണോമെട്രിക്സിൽ രണ്ട്, നാല്, അഞ്ച്, ഏഴ് റാങ്കുകളും എംഎ മലയാളത്തിൽ മൂന്നും ഏഴും റാങ്കുകളും കോളജിലെ വിദ്യാർഥികൾ നേടി. എംഎസ്സി ബോട്ടണിയിൽ ആറ്, പത്ത് റാങ്കുകളും കരസ്ഥമാക്കി.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ അഭിനന്ദിച്ചു.