അരുവിത്തുറ കോളജിൽ സംരംഭക വികസന ക്ലബ്
1581576
Tuesday, August 5, 2025 11:54 PM IST
അരുവിത്തുറ: വിദ്യാർഥികളിലെ സംരംഭക അഭിരുചികൾക്ക് പിന്തുണയുമായി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ സംരംഭക വികസന ക്ലബ് രൂപീകരിച്ചു.
ക്ലബ്ബിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആന്റണി നിർവഹിച്ചു. കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, പോഗ്രാം കോ-ഓർഡിനേറ്റർമാരായ ബിനിൽ ജോസഫ്, ജിയോ ജോസ്, അനു കെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിരന്തര ആശയ സംവാദങ്ങളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും വിദ്യാർഥികളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സംരംഭകത്വ വികസന ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.