കെഇ കോളജിൽ സ്പേസ് ടെക്നോളജി എക്സിബിഷൻ
1581794
Wednesday, August 6, 2025 7:18 AM IST
മാന്നാനം: കെഇ കോളജ് ഫിസിക്സ് വിഭാഗത്തിന്റെയും തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്പേസ് ടെക്നോളജി എക്സിബിഷൻ നടത്തി. എംജി സർവകലാശാലാ വൈസ് ചാൻസലർ പ്രഫ.സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.
കോളജ് മാനേജർ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, പ്രിൻസിപ്പൽ പ്രഫ. ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തിൽ വിവിധ കോളജുകളിലും സ്കൂളുകളിലുംനിന്നായി 2500ല് പരം വിദ്യാർഥികൾ പങ്കെടുത്തു.