ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി വിദ്യാർഥികൾ പേപ്പർ കൊക്കുകളെ നിർമിക്കും
1581798
Wednesday, August 6, 2025 7:18 AM IST
അതിരമ്പുഴ: ആണവായുധ വിരുദ്ധ സന്ദേശവും ലോകശാന്തിയുടെ ആശയവും പകർന്നുകൊണ്ട് ഹിരോഷിമ ദിനമായ ഇന്ന് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ 1000 പേപ്പർ കൊക്കുകൾ നിർമിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിക്കും. എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് അസിസ്റ്റന്റ് പ്രഫസർ ഡോ. രാജേഷ് വി. നായർ മുഖ്യസന്ദേശം നൽകും. പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മിസ്ട്രസ് രോഷ്നി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ഡോ. ജിഷാമോൾ അലക്സ് എന്നിവർ പ്രസംഗിക്കും.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിജി കെ. സെബാസ്റ്റ്യൻ, മുൻ പ്രോഗ്രാം ഓഫീസർ റെനു ജോസഫ്, എൻഎസ്എസ് ലീഡേഴ്സ് ആൽഫോ മരിയ, അലൻ ഷാജി, സ്വാതി ഷിബു, ശിവകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.