യുവാവിനെയും സഹോദരനെയും വീട്ടില്‍ക്കയറി ആക്രമിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ
1581801
Wednesday, August 6, 2025 7:18 AM IST
കോട്ടയം: യുവാവിനെയും സഹോദരനെയും വീട്ടില്‍ക്കയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചന്തക്കടവ് പാറശേരിയില്‍ ജിനോ ജോസഫ് (24) കോടിമത തട്ടുങ്കല്ചിറയില് സച്ചിന് സാജന് (23) മണര്‍കാട് പറമ്പുചിറ രാഹുല്‍ ഷൈജു എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
ഒന്നാം പ്രതി ജിനോയുടെ സഹോദരന്റെ വര്‍ക്ക്ഷോപ്പില്‍നിന്നു പണി പഠിച്ച പരാതിക്കാരന്റെ സഹോദരന് ഉണ്ണിക്കുട്ടന് ജോലി ഉപേക്ഷിച്ചു പോയതാണ് ആക്രമണ കാരണം.
ഇതുമൂലമുണ്ടായ വിരോധത്തെത്തുടര്‍ന്ന് ജിനോയും സംഘവും കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെ 12.30ന് പരാതിക്കാരന്റെ വീടിനു മുന്നിലെത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.