സെന്റ് അലോഷ്യസിൽ സിവിൽ സർവീസ് ക്ലബ് ഉദ്ഘാടനം
1581802
Wednesday, August 6, 2025 7:30 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവീസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 703-ാം റാങ്ക് ജേതാവായ നസ്രിൻ ഫാസിം ഉദ്ഘാടനം നിർവഹിച്ചു.
നസ്രിൻ ഫാസിം നയിച്ച മോട്ടിവേഷൻ ക്ലാസിൽ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, അധ്യാപകരായ ഡോ. ജിഷമോൾ അലക്സ്, അനുജ മരിയ തോമസ്, കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ രശ്മി ജോൺ എന്നിവർ പ്രസംഗിച്ചു.