എൽഡിഎഫ് അംഗങ്ങൾ വന്നില്ല; തലയോലപ്പറമ്പ് പഞ്ചായത്തിൽ അവിശ്വാസപ്രമേയം തള്ളി
1581807
Wednesday, August 6, 2025 7:30 AM IST
തലയോലപ്പറമ്പ്: പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റിനെതിരേ നൽകിയ അവിശ്വാസപ്രമേയം എൽഡിഎഫ് അംഗങ്ങൾ എത്താതിരുന്നതിനെത്തുടർന്ന് ക്വാറം തികയാത്തതിനാൽ തളളി. 15 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്.
എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്തിനു മുന്നിൽ പ്രകടനവുമായെത്തിയപ്പോൾ യുഡിഎഫ് പ്രവർത്തകരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പോലീസ് എത്തിയാണ് ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പറഞ്ഞുവിട്ടത്.