ഉപരോധ സമരം നടത്തി
1581809
Wednesday, August 6, 2025 7:30 AM IST
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ 16-ാം വാർഡിലെ വല്യാറ കെ.ആർ. നാരായണൻ റോഡിലെ നേരേകടവ് ഭാഗത്ത് കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനയറുടെ ഓഫീസ് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ഉപരോധിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ പി.ഡി. ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പഞ്ചായത്ത് അംഗങ്ങളായ രാധമണി, കെ.എസ്. സജീവ് എന്നിവർ പങ്കെടുത്തു.