കൗണ്‍സിലര്‍മാർക്ക് അയോഗ്യത : ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ്
1581811
Wednesday, August 6, 2025 7:30 AM IST
കോട്ടയം: ചങ്ങനാശേരി നഗരസഭയിലെ രണ്ടു കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കിയത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്. ജനവിധി അട്ടിമറിക്കാന്‍ എക്കാലവും കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിനുള്ള തിരിച്ചടി കൂടിയാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോമി ജോസഫ് നല്കിയ കൂറുമാറ്റ കേസിലാണ് ഉത്തരവ്. ഇതിനായി നേതൃത്വം നല്കിയ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളെ അഭിനന്ദിക്കുന്നതായും ഫില്‍സണ്‍ മാത്യൂസ് അറിയിച്ചു.