ഉന്നത വിദ്യാഭ്യാസരംഗത്ത് ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ വേണം: മാര്‍ തോമസ് തറയില്‍
1581813
Wednesday, August 6, 2025 7:35 AM IST
ചങ്ങനാശേരി: ഉന്നതവിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങള്‍ക്കനുസരിച്ച് കലാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായി വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എസ്ബി കോളജ് അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ.എന്‍.എം. മാത്യു, സീറോ മലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിബി ജോസഫ് കെ., ഫാ. ജോസ് മുല്ലക്കരിയില്‍,
ഡോ. ഷിജോ കെ. ചെറിയാന്, ഫാ. ജോണ്‍ ജെ. ചാവറ, ഡോ. സെബിന് എസ്. കൊട്ടാരം, ഷാജി പാലാത്ര, ജോഷി ഏബ്രഹാം, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ്, ഡോ. ജോസ് പി. ജേക്കബ്, ജിജി ഫ്രാന്‍സിസ് നിറപറ, അഡ്വ. ഡെയ്സമ്മ ജയിംസ്, സിബി ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.