നേട്ടങ്ങളുടെ നിറവിൽ സെന്റ് തോമസ് കോളജിന് സ്ഥാപക ദിനാഘോഷം
1581836
Wednesday, August 6, 2025 11:51 PM IST
പാലാ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന പാലാ സെന്റ് തോമസ് കോളജിന്റെ 76-ാം സ്ഥാപകദിനം ഇന്ന് ആഘോഷിക്കും. നാക് ഗ്രേഡിംഗില്‍ ഉയര്‍ന്ന സ്കോറോടെ എ ഡബിള്‍ പ്ലസ് അംഗീകാരം നേടിയതിന്റെയും ഓട്ടോണമസ് പദവി നേടിയതിന്റെയും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്കിയതിന്റെയും തിളക്കത്തിലാണ് സ്ഥാപകദിനാഘോഷം.
17 ബിരുദ പ്രോഗ്രാമുകളും 15 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 10 ഗവേഷണ കേന്ദ്രങ്ങളുമാണ് കോളജിലുള്ളത്. ഉന്നതനിലവാരം പുലര്‍ത്തുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ സേവനവും കോളജിലുണ്ട്. മികച്ച സൗകര്യങ്ങളുള്ള ലൈബ്രറി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാണ്. സ്വിമ്മിംഗ് പൂള് ഉള്‍ക്കൊള്ളുന്ന ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സും ഓപ്പണ്‍ ജിംനേഷ്യവും കോളജിനെ വിദ്യാർഥികൾക്കു പ്രിയങ്കരമാക്കുന്നു.
76-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ 11.30ന് അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ കോളജിലെ വൈദികരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.