വാഹനാപകടത്തില്‍ ജീവന് പൊലിഞ്ഞ ധന്യയ്ക്ക് നാട് വിടചൊല്ലി, ജോമോളുടെ സംസ്കാരം ഇന്ന്
1581837
Wednesday, August 6, 2025 11:51 PM IST
പാലാ: പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കലില്‍ വാഹനാപകടത്തില്‍ മരിച്ച മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ധന്യ സന്തോഷിന് നാട് വിടചൊല്ലി. ഇടമറുകിലെ ധന്യയുടെ വീട്ടിലെത്തി നൂറുകണക്കിനാളുകള്‍ അനുശോചനങ്ങളര്പ്പിച്ചു. മലേഷ്യയിലായിരുന്ന ഭര്‍ത്താവ് സന്തോഷ് ദുരന്തമറിഞ്ഞ് നാട്ടിലെത്തിയിരുന്നു. സങ്കടമടക്കാനാവാതെ നിലവിളിച്ച സന്തോഷിനെയും മക്കളെയും ആശ്വസിപ്പിക്കുവാന്‍ ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധമുട്ടി.
ഇതേ അപകടത്തില്‍ മരിച്ച പ്രവിത്താനം അല്ലാപ്പാറ പാലക്കുഴക്കുന്നേല്‍ ജോമോള്‍ സുനിലിന്റെ സംസ്കാരം ഇന്നു രാവിലെ 10.30ന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും. രാവിലെ 9.30ന് മൃതദേഹം പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോമോളുടെ മകള്‍ അന്നമോള് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ