ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം
1596362
Thursday, October 2, 2025 11:55 PM IST
കോട്ടയം: മഹാത്മാഗാന്ധി പകര്‍ന്നു തന്ന സന്ദേശം ഉള്‍ക്കൊണ്ട് എല്ലാത്തരം വിഭാഗീയതകള്ക്കുമെതിരേ പോരാടാന്‍ സമൂഹത്തിനു കഴിയണമെന്ന് മന്ത്രി വി.എന്‍. വാസവന്. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധിസ്ക്വയറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിശിഷ്ടാതിഥികള്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍, നഗരസഭാംഗം ജയമോള്‍ ജോസഫ്, അസി. എക്സൈസ് കമ്മീഷണര്‍ എസ്. സഞ്ജീവ് കുമാര്‍, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്, റവന്യു, എക്സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, പൊതുവിതരണം-ഉപഭോക്തൃകാര്യം, പൊതുമരാമത്ത് വകുപ്പുകള്‍, സാക്ഷരതാ മിഷന് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.