കല്ലുക്കുന്നേൽ കേശവൻ സ്മാരക ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു
1596591
Friday, October 3, 2025 11:28 PM IST
മുണ്ടക്കയം: പുഞ്ചവയൽ, പശ്ചിമ, മുരിക്കുംവയൽ കാർഷിക മേഖലയിലെ സ്കൂൾ, വായനശാല, റോഡ് അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് മെംബർ കെ.കെ. കേശവൻ കല്ലുക്കുന്നേലിന്റെ സ്മാരകമായി മുണ്ടക്കയം പഞ്ചായത്ത് പുഞ്ചവയലിൽ നിർമിച്ച ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെംബർ പി.കെ. പ്രദീപ്, വൈസ് പ്രസിഡന്റ് ഷീല ഡോമിനിക്ക്, പഞ്ചായത്തംഗങ്ങളായ സി.വി. അനിൽ കുമാർ, സുലോചന സുരേഷ്, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, കെ.ടി. റെയിച്ചാൽ, പി.എ. രാജേഷ്, വിൻസി മാനുവൽ, സെക്രെട്ടറി ഷാഹുൽ അഹമ്മദ്, പൊതുപ്രവർത്തകരായ പി. എസ്. സുരേന്ദ്രൻ, ചാർളി കോശി, കെ.ടി. സനൽ എന്നിവർ പ്രസംഗിച്ചു.