മ്യൂസിക് ക്ലബ്ബിനു തുടക്കം
1596840
Saturday, October 4, 2025 7:08 AM IST
ആര്‍പ്പൂക്കര: വില്ലൂന്നി ആസ്ഥാനമായ നവജ്യോതി ട്രസ്റ്റ് വിദ്യാരംഭ ദിനത്തില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം കലാസാംസ്കാരിക രംഗത്തുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഗസംഗീതം മ്യൂസിക് ക്ലബ്ബിനു തുടക്കമായി.
അധ്യാപികയും നര്‍ത്തകിയും എഴുത്തുകാരിയുമായ ഡോ. വിദ്യ കെ. വാര്യരും കഥകളി നടനും അധ്യാപകനും എഴുത്തുകാരനുമായ മുരളീകൃഷ്ണനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
നവജ്യോതി ട്രസ്റ്റ് ചെയര്മാന് ബിനോയ് മണി അധ്യക്ഷതവഹിച്ചു. നവജ്യോതി ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജിജിമോന് ഇല്ലിച്ചിറ, പുതുപ്പള്ളി ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലാ അനില്‍, വാര്‍ഡംഗം റോയ് പുതുശേരി, ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത്, കവയിത്രി സുധര്‍മ വാഴൂര്‍, ട്രസ്റ്റ് സെക്രട്ടറി ഷൈനി മോള്, അംഗങ്ങളായ ജിത, ലിറ്റി, അദ്വൈത്, സന്ധ്യ, എന്നിവര്‍ പ്രസംഗിച്ചു.