ചെത്തിപ്പുഴ ആശുപത്രിയില്‍ എണ്‍പതുകാരന്റെ കരളില്‍നിന്ന് അരക്കിലോയുള്ള മുഴ നീക്കി
1596856
Saturday, October 4, 2025 7:31 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗാസ്ട്രോ സര്‍ജറി വിഭാഗത്തില്‍ എണ്‍പതുകാരന്റെ കരളില്‍നിന്നും അരക്കിലോയുടെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.
വിഭാഗം തലവന്‍ ഡോ. മുരളി അപ്പുക്കുട്ടന്, ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. സുനില്‍ മാത്യു ജോസഫ്, അനസ്ത്യേഷ്യ വിഭാഗത്തിലെ ഡോ. കുക്കു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കാന്‍സര്‍ബാധിതനായ എണ്‍പതുകാരനെയാണ് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരികയെത്തിച്ചത്. പെരുന്ന സ്വദേശിയായ രോഗിയുടെ കരളിന്റെ ഇടതു ഭാഗത്ത് 10 സെ.മി വ്യാസത്തിലാണ് മുഴ രൂപപ്പെട്ടത്. ശസ്ത്രക്രിയ അതിസങ്കീര്്ണവും അപകട സാധ്യത ഏറെയുള്ളതുമായിരുന്നു.
രോഗിയുടെ ആരോഗ്യം, പ്രായം എന്നിവ ചികിത്സയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. എല്ലാ അപകട സാധ്യതകളെയും തരണം ചെയ്ത ഓപ്പറേഷന് മൂന്നു മണിക്കൂറിലധികം നീണ്ടുനിന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രോഗി പൂര്ണാരോഗ്യവാനായി വീട്ടിലേക്കു മടങ്ങി.
ഇന്ത്യയിലെ ആദ്യ എന്‍എബിഎച്ച് ആറാം എഡിഷന് അക്രെഡിറ്റഡ് ഹോസ്പിറ്റലായ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എല്ലാത്തരം ഗാസ്ട്രോ സംബന്ധമായ ചികിത്സകള്‍ക്കും 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും കണ്സള്ട്ടേഷന് ബുക്കിംഗിനും 0481 2722100 എന്ന നമ്പരില്‍ ബന്ധപ്പെടണം.