ഗാന്ധിജയന്തി ആചരണം
1596842
Saturday, October 4, 2025 7:17 AM IST
ഏറ്റുമാനൂർ: മനക്കപ്പാടം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം സേവനദിനമായി ആചരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് മുതൽ സിയോൻ ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ശോചനീയാവസ്ഥ പരിഹരിച്ച് വൃത്തിയാക്കി. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് മാത്യു വലിയകുളത്തിൽ നിർവഹിച്ചു. ടോംസ് പി. ജോസഫ്, പി.ജെ. ജോണി, തോമസ് ചെമ്പ്ലാവിൽ, കെ.വി. പൊന്നപ്പൻ, ജീമോൻ കെ.ആർ, ഷാന്റി മാത്യു, റെജി പൊയ്യാറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ: എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചാരണം നടത്തി. ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കോട്ടയം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.പി. സാബു പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വിദ്യ ആർ. പണിക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയിൽ, എ.ജി. ഗോപി, എം.സി. ജോസ് മുണ്ടിതൊട്ടിൽ, എ.പി. സുനിൽ, ഡോ. രാകേഷ് പി. മൂസത് എന്നിവർ പ്രസംഗിച്ചു.
മാന്നാനം: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് സ്മരണാഞ്ജലിയർപ്പിച്ചും ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ചും കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് ഗാന്ധിജയന്തി ദിനമാചരിച്ചു. പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ ഗാന്ധിജയന്തി ദിന സന്ദേശം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വെള്ളൂർ: പബ്ലിക് ലൈബ്രറിയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ലൈബ്രറിയിലും പരിസരത്തും ശുചീകരണം നടത്തിയ ശേഷം കെ.പി. സോമനാഥ പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെംബർ മറിയാമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ കമ്മിറ്റിയംഗം സി.എം. മാത്യു ഗാന്ധി ജയന്തി സന്ദേശം നൽകി .
കോട്ടയം: വൈഎംസിഎയും ഗാന്ധി പീസ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരുന്നു. വൈഎംസിഎ പ്രസിഡന്റ് ഫ്രാന്‍സിസ് ജേക്കബ് അധ്യക്ഷത വഹിച്ചു. എം.എന്‍. ഗോപാലകൃഷ്ണ പണിക്കര്‍, കുഞ്ഞു ഇല്ലമ്പള്ളി, പി.കെ. ആനന്ദക്കുട്ടന്, ടി.എ. സലിം, സാബു മാത്യു, ജിജോ വി. ഏബ്രഹാം, ജോണ്‍ ചെറിയാന്, ഷൈജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.