വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണത്തിരുനാളിനു കൊടിയേറി
1596836
Saturday, October 4, 2025 7:08 AM IST
കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃഇടവകയായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയത്തിൽ വിശുദ്ധയുടെ നാമകരണ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
11 വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തിരുനാൾകുർബാനയും തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയും നേർച്ച വിതരണവും ഇടവകയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ നടത്തപ്പെടും.
തിരുക്കർമങ്ങൾക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തിൽ, ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജസ്റ്റിൻ വരവുകാലായിൽ, ഫാ. സുനിൽ ആന്റണി എന്നിവർ നേതൃത്വം നൽകും.