മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം: സിഎസ്ഐ മധ്യകേരള മഹായിടവക
1596554
Friday, October 3, 2025 6:59 AM IST
കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് മന്ത്രി വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ വാസ്തവവിരുദ്ധമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ നിയന്ത്രണത്തിലുള്ള സിഎംഎസ് സ്കൂളുകളുടെ കോര്‍പറേറ്റ് മാനേജര്‍ റവ. സുമോദ് സി. ചെറിയാന്.
ഭിന്നശേഷിക്കാരെ നിയമിക്കുന്നതിലുള്ള എതിര്‍പ്പല്ല, മറിച്ച് ആവശ്യമുളള തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് ഭിന്നശേഷി സംവരണത്തില്‍ നിയമിക്കപ്പെടേണ്ട അധ്യാപകരെ ലഭിക്കാത്തതാണ് നിയമനങ്ങള്‍ നടക്കാത്തതിന്റെ യഥാര്‍ഥ കാരണം. യോഗ്യരായവരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സേഞ്ചില്‍നിന്ന് സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ കോര്‍പറേറ്റ് മാനേജ്മെന്റ് ഭിന്നശേഷി സംവരണം പൂര്‍ത്തീകരിക്കാന്‍ തയാറാണെന്നും മാനേജര്‍ പറഞ്ഞു.