മെഗാ തൊഴില്‍മേള ഞായറാഴ്ച
1596552
Friday, October 3, 2025 6:59 AM IST
കോട്ടയം: വിജ്ഞാനകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് അഞ്ചിനു കോട്ടയം ബസേലിയസ് കോളജില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെയും ഇതരപ്രദേശങ്ങളിലെയും യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള മേളയില്‍ മുപ്പതിലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന് മേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.