കടുത്തുരുത്തി ബ്ലോക്ക് ഓഫീസ് മന്ദിരം ഉദ്ഘാടനം ഇന്ന്
1596848
Saturday, October 4, 2025 7:17 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന് നാലിന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. സി.കെ. ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
മോന്‍സ് ജോസഫ് എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 85 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്തിന് രണ്ട് നിലകളിലായി 3,964 ചതുരശ്ര അടിയില്‍ പുതിയ മന്ദിരം നിര്‍മിച്ചത്.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പളളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. സ്മിത, ജോണി തോട്ടുങ്കല്‍, ശ്രീകല ദിലീപ്, ടി.കെ. വാസുദേവന്‍ നായര്‍, ഷിജി വിന്‍സന്റ്, കെ.എന്‍. സോണിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷ ഹൈമി ബോബി, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത് തുടങ്ങിയവര്‍ പ്രസംഗിക്കും.