ഡ്രൈഡേയിൽ മദ്യവില്പന : യുവാവ് പിടിയിൽ
1596564
Friday, October 3, 2025 7:16 AM IST
വൈക്കം: ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയ യുവാവിനെ വൈക്കം എക്സൈസ് പിടികൂടി. ചെമ്പ് സ്വദേശി ഷാരോണിനെയാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 18.5 ലിറ്റർ വിദേശമദ്യവുമായി പിടികൂടിയത്. രഹസ്യവിവരത്തത്തുടർന്ന് ബുധനാഴ്ച രാവിലെ 10.30ന് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. റെജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വീട്ടിൽ സൂക്ഷിച്ച അരലിറ്റർ വീതമുള്ള 37 കുപ്പി വിദേശമദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ കെ.വി.ബാബു, രതീഷ് ലാൽ, അശോക് ബി.നായർ, രാജീഷ് പ്രേം, ജീമോൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.ജെ. സിബി എന്നിർ പങ്കെടുന്നു.