കേരള കോണ്‍ഗ്രസ് -എമ്മില്‍ ചേര്‍ന്നു
1596558
Friday, October 3, 2025 6:59 AM IST
കോട്ടയം: പി.കെ. ആനന്ദക്കുട്ടനും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ്-എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
എന്‍സിപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫോറം മുന്‍ സംസ്ഥാനപ്രസിഡന്റും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവും ഇപ്പോള്‍ എന്‍സിപി-എസിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, കോട്ടയം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗം എന്നീ നിലകളിൽപ്രവര്ത്തിച്ചുവരവെയാണ് പി.കെ. ആനന്ദക്കുട്ടന് രാജിവയ്ക്കുന്നത്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടുപോകാനും കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാണിക്കാനും കഴിയാത്ത ഒരു പാര്‍ട്ടിയായി കേരളത്തില്‍ എന്‍സിപി -ശരത് വിഭാഗം മാറിയിരിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്താന്‍ ശക്തമായി അടിത്തറയുള്ള കര്‍ഷകരുടെ ആത്മാവായി ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് അതിനു പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പി.കെ. ആനന്ദക്കുട്ടന് പറഞ്ഞു.