പ്രവാസികളുടെ മാര്‍ച്ചും ധര്‍ണയും 29ന്
1596839
Saturday, October 4, 2025 7:08 AM IST
കോട്ടയം: പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 29ന് ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍.
പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയാതെ തിരിച്ചുവന്ന മുഴുവന്‍ പ്രവാസികള്‍ക്കും പെന്ഷന് അനുവദിക്കുക, പ്രവാസി ക്ഷേമനിധിക്ക് കേന്ദ്ര സഹായം അനുവദിക്കുക, നിര്‍ത്തലാക്കിയ കേന്ദ്ര പ്രവാസി വകുപ്പ് പുനരംഭിക്കുക, എല്ലാ പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്. ജോസ് കെ. മാണി എം പി ധര്‍ണ ഉദ്ഘാടനം ചെയ്യും.
കോട്ടയത്ത് നടന്ന സംസ്ഥാന പ്രവര്‍ത്തക സമ്മേളനം അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. സലിം അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കലാം, യു.കെ. വിദ്യാസാഗര്‍, ഇട്ടി ചെറിയാന്, കവിയൂര്‍ ബാബു, ജേക്കബ് മാത്യു, ഗോപാലകൃഷ്ണ മേനോന്, ജോസഫ് കപ്പില്‍, വി.ജി. ജേക്കബ്, തോമസ് മാത്യു, എബ്രഹാം അഞ്ചാനി, മധു വാകത്താനം, ഏലിയാമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.