ജനറൽ ആശുപത്രി പരിസരം ശുചീകരിച്ച് എയ്ഞ്ചൽസ് വില്ലേജിലെ കുരുന്നുകൾ
1596588
Friday, October 3, 2025 11:28 PM IST
കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് എയ്ഞ്ചൽസ് വില്ലേജിലുള്ള ആശാ നിലയം സ്പെഷൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടങ്ങളും പരിസരവും ശുചീകരിച്ചു.
സമൂഹത്തിന് മികച്ചൊരു സന്ദേശം നൽകിക്കൊണ്ടാണ് കുട്ടികൾ ഈ ഉദ്യമത്തിൽ പങ്കുചേർന്നത്. ആശുപത്രിയുടെ കെട്ടിടങ്ങളും പരിസര പ്രദേശങ്ങളും ശുചീകരിച്ച് ആശുപത്രിയുടെ അന്തരീക്ഷം കൂടുതൽ മനോഹരമാക്കാൻ വിദ്യാർഥികൾ സഹായിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി സേവനദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആശുപത്രി സീനിയർ നഴ്സിംഗ് ഓഫീസർമാരായ ബെൻ വോൾ, ബിജി സൂസൻ മാത്യു, ഓഫീസർമാരായ പ്രിൻസ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി.