പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം
1596566
Friday, October 3, 2025 7:16 AM IST
ഞീഴൂര്‍: കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗി കുടുംബസംഗമം നടത്തി. ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. പാലിയേറ്റീവ് കെയര്‍ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സപ്ന വിഷയാവതരണം നടത്തി.
പ്രാഥമികാരോഗ്യം കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സോണിയ സ്കറിയ, ജേനപ്രതിനിധികളായ നളിനി രാധാകൃഷ്ണന്, ബീന ഷിബു, തോമസ് പനയ്ക്കന്‍, ശ്രീലേഖ മണിലാല്‍, ഷൈനി സ്റ്റീഫന്‍, ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ്, പ്രാഥമികാരോഗ്യ കേന്ദ്രം സ്റ്റാഫ് സെക്രട്ടറി ടി.എ. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വര്‍ഷങ്ങളായി ഞീഴൂര്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് നഴ്സ് ബിജി പോള്‍, സഹായി അനൂപ് ഏബ്രഹാം എന്നിവരെ യോഗത്തില്‍ ഉപഹാരം നല്കി ആദരിച്ചു.
ഞീഴൂര്‍ സര്‍വീസ് സഹകരണ ബാങ്കും സുമനസുകളും നല്കിയ സംഭാവനകള്‍ ഉപയോഗിച്ച് പാലിയേറ്റീവ് രോഗികള്‍ക്ക് സ്നേഹോപഹാരം നല്കി.
പാലിയേറ്റീവ് അംഗങ്ങളുടെയും കൂട്ടിരിപ്പുകാരുടെയും ഗാനാലാപനവും സ്നേഹവിരുന്നും നടന്നു. ഞീഴൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.