പൂഞ്ഞാർ മുതുകോരമലയിൽ ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു
1596585
Friday, October 3, 2025 11:28 PM IST
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതുകോരമലയിൽ ടേക്ക് ബ്രേക്ക് കെട്ടിടം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും എംപി നിർവഹിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ്, റോജി മുതിരേന്തിക്കൽ, ആനിയമ്മ സണ്ണി, നിഷാ സാനു തുടങ്ങിയവര്‍ പങ്കെടുത്തു. ടേക്ക് എ ബ്രേക്കിനായി സ്ഥലം വിട്ടുനൽകിയ പി.വി. ജോസ് പ്ലാത്തോട്ടത്തിലിനെ എംപി ആദരിച്ചു.