സാൻസ്വിത സെന്ററിൽ മാതാപിതാക്കൾക്കായി ക്ലാസ്
1596850
Saturday, October 4, 2025 7:17 AM IST
വൈക്കം: തലയാഴം സാൻസ്വിത സെന്ററിൽ സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി ക്ലാസെടുത്തു. ഡോ. മറിയ ഉമ്മൻ മാതാപിതാക്കളുമായി സംവാദം നടത്തി. ഭിന്നശേഷികുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു മറിയ ഉമ്മൻ അഭിപ്രായപ്പെട്ടു.
സൊസൈറ്റി ഫോർ ആക്ഷൻ ഇൻ കമ്യൂണിറ്റി ഹെൽത്ത് (സച്ച്) കേരള ഹെഡ് സി. പ്രദീപ്, സാൻസ്വിത കൗൺസിലർ മോനിഷ തുടങ്ങിയവർ പ്രസംഗിച്ചു. സാൻസ്വിതയിലെ വിദ്യാർഥി പ്രവീൺ വരച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഡോ. മറിയ ഉമ്മന് കൈമാറി.