ഫില്‍സ് മരിയ സാജു ഇന്ത്യൻ ടീമിൽ
1596834
Saturday, October 4, 2025 7:08 AM IST
കോട്ടയ്ക്കുപുറം: അനുഗ്രഹ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ ഫില്‍സ് മരിയ സാജു ഈ മാസം പോളണ്ടില്‍ നടക്കുന്ന സ്പെഷല്‍ ഒളിമ്പിക്സ് യൂണിഫൈഡ് വോളിബോള്‍ വേള്‍ഡ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് മുഖേന തെരഞ്ഞെടുത്ത ദേശീയ വനിതാ ടീമിന്റെ ഭാഗമായാണ് ഫില്‍സ് മരിയ ലോക വോളിമ്പോള്‍ വേദിയിലെത്തുന്നത്. അഞ്ചു മുതല്‍ എട്ടു വരെ പോളണ്ടിലെ കറ്റോവൈസിലുള്ള സ്പോഡക് സ്പോര്‍ട്സ് ഹാളിലാണ് മത്സരം. 16 രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.