വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് 16 പേർക്കു പരിക്ക്
1596628
Saturday, October 4, 2025 1:14 AM IST
കാഞ്ഞാർ: വാഗമണ്‍ സന്ദർശനം കഴിഞ്ഞ് മടങ്ങിയ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ട്രാവലർ മറിഞ്ഞ് 16 പേർക്ക് പരിക്ക്. കാഞ്ഞാർ-പുള്ളിക്കാനം റോഡിൽ പുത്തേട് ചാത്തൻപാറക്ക് സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം.
തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികളുമായെത്തിയ വാഹനമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും, മൂലമറ്റം ഫയർഫോഴ്സും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട് കല്ലിൽ ഇടിച്ചാണ് വാഹനം മറിഞ്ഞത്. കല്ലിൽ ഇടിച്ചില്ലായിരുന്നെങ്കിൽ സമീപത്തെ കൊക്കയിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു. മൂലമറ്റം -വാഗമണ്‍ റോഡിൽ ഇടാടിനു സമീപം ബുധനാഴ്ച വാഗമണ്‍ സന്ദർശിച്ചു മടങ്ങിയ തൃശൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടിരുന്നു.