കല്ലറയിലെ ലൈഫ് വീടുകളുടെ താക്കോല്‍ സമര്‍പ്പണം ഇന്ന്
1596844
Saturday, October 4, 2025 7:17 AM IST
കടുത്തുരുത്തി: കല്ലറ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 103 വീടുകളുടെ താക്കോല്‍ സമര്‍പ്പണം ഇന്നു നടക്കും. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 2.30ന് മന്ത്രി എം.ബി. രാജേഷ് സമ്മേളനവും ഉപഭോക്താക്കളുടെ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പളളി, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ ഹൈമി ബോബി, പി.വി. സുനില്‍, ജിഷ രാജപ്പന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.