പാചകവാതകവിതരണ വാഹനം തലകുത്തനെ മറിഞ്ഞു
1596845
Saturday, October 4, 2025 7:17 AM IST
കടുത്തുരുത്തി: പാചകവാതക വിതരണത്തിനെത്തിയ പിക്കപ്പ് വാന്‍ തലകുത്തനെ മറിഞ്ഞ് അപകടം. ഒഴിവായത് വന്‍ദുരന്തം. ഇറുമ്പയം കോളനിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. കടുത്തുരുത്തി ബിംബീസ് ഗ്യാസ് ഏജന്‍സിയുടെ വിതരണ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നിറയെ സിലിണ്ടറുകളുമായി കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിന്നോട്ടുരുണ്ട് വാഹനം തലകുത്തനെ മറിയുകയായിരുന്നു. സിലണ്ടറുകൾ വഴിയിലും സമീപത്തെ വീട്ടുമുറ്റത്തും വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വാഹനനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്നു നാട്ടുകാര്‍ പറഞ്ഞു. ചെങ്കുത്തായ റോഡുകളുള്ള ഈ മേഖലയില്‍ വലിയ വാഹനത്തില്‍ പാചകവാതക വിതരണം ദുഷ്കരമാണ്. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി.