മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം
1596854
Saturday, October 4, 2025 7:31 AM IST
ചങ്ങനാശേരി: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ വിദ്യാഭ്യാസ മന്ത്രി നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ അപലനീയമാണെന്നും ഒരു സമുദായത്തെ തെരഞ്ഞുപിടിച്ചു അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണെന്നും ചങ്ങനാശേരി ഫൊറോന കൗണ്‍സില്‍ യോഗം ആരോപിച്ചു.
ഫൊറോന കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈബി അക്കര പ്രമേയം അവതരിപ്പിച്ചു. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഷിജോ കളപ്പുരയ്ക്കല്‍, റോഷന് ചെന്നിക്കര, ജിന്‍സി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.