വടക്കേക്കര പള്ളിയില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം
1596855
Saturday, October 4, 2025 7:31 AM IST
വടക്കേക്കര: വടക്കേക്കര സെന്റ് മേരീസ് ഇടവകയില്‍ മാതൃ- പിതൃ വേദി സംഘടനകളുടെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് സന്ദേശം നല്കി. പിതൃ വേദി പ്രസിഡന്റ് റെജി മുല്ലശേരി അധ്യക്ഷത വഹിച്ചു.
ഫാ. ടോമി പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പ്ലാപ്പറമ്പില്‍ ക്ലാസ് നയിച്ചു. മാതൃവേദി പ്രസിഡന്റ് ജാസ്മിന് മൂലയില്‍ നന്ദി പറഞ്ഞു.