വീടുകളുടെ താക്കോല്‍ കൈമാറ്റവും 17 ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറലും ഇന്ന്
1596847
Saturday, October 4, 2025 7:17 AM IST
വെള്ളൂര്‍: വെളളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ 177 വീടുകളുടെ താക്കോല്‍ കൈമാറ്റവും 17 ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറലും ഇന്ന്. വൈകുന്നേരം അഞ്ചിന് മന്ത്രി എം.ബി. രാജേഷ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വെളളൂര്‍ ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും.
100 തൊഴില്‍ദിനം പൂര്‍ത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ യോഗത്തില്‍ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സോണിക, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹന്‍, പഞ്ചായത്തംഗങ്ങളായ ലൂക്ക് മാത്യു,
ലിസി സണ്ണി, വി.കെ. മഹിളാമണി, അമല്‍ ഭാസ്കര്‍, ആര്. നികിതകുമാര്‍, ശാലിനി മോഹന്‍, കുര്യാക്കോസ് തോട്ടത്തില്‍, ഒ.കെ. ശ്യംകുമാര്‍, ജയ അനില്‍, കെ.എസ്. സച്ചിന്, നിയാസ് കൊടിയനേഴത്ത്, സുമ സൈജിന്, ഷിനി സജു, ബേബി പൂച്ചുകണ്ടത്തില്‍, മിനി ശിവന്, തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.