വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പെൻഷനും ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന്
1596835
Saturday, October 4, 2025 7:08 AM IST
കോട്ടയം: സര്‍വീസില്‍നിന്നു വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പെന്‍ഷനും ആനുകൂല്യങ്ങളും നഗരസഭ നല്‍കുന്നില്ലെന്ന് കോട്ടയം നഗരസഭാ ശുചീകരണവിഭാഗം മുന്‍ ജീവനക്കാരന് ജി. കറുപ്പുസ്വാമി.
മേയ് 31നു വിരമിച്ചതാണ്. കഴിഞ്ഞ ഫെബ്രുവരി 14നു വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയതാണ്. ആനുകൂല്യങ്ങള്‍ക്കുള്ള രേഖകളും അപേക്ഷയും ഫെബ്രുവരി 21നു സമര്‍പ്പിക്കുകയും ചെയ്തു.
ഏതാനും ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ നാളിതുവരെ പെന്‍ഷനും ആനുകുല്യങ്ങളും ലഭിച്ചില്ലെന്നും തനിക്കു ബാധ്യതകളുണ്ടെന്നും വീടും വസ്തുവും ബാങ്ക് ജപ്തിയിലാണെന്നും പെന്ഷന് തുക ലഭിച്ചാല്‍ മാത്രമേ ബാങ്ക് തുക അടയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും കറുപ്പുസ്വാമി പറഞ്ഞു.