ചങ്ങനാശേരി പുസ്തകമേള
1596574
Friday, October 3, 2025 7:30 AM IST
ചങ്ങനാശേരി: അതിരൂപതയുടെ ആഭിമുഖ്യത്തില്‍ അരമനപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ് ആൻഡ് ബുക്ക് സ്റ്റാള്‍ ഒരുക്കുന്ന ചങ്ങനാശേരി പുസ്തകമേള അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി മൂലയില്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് പ്ലാന്തോട്ടം, പി.സി. അനിയന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
ബുക്ക്സ്റ്റാൾ മാനേജര്‍ ഫാ. ചെറിയാന് കക്കുഴി, റോബിന് ജെ. പാറത്തോട്ടാല്‍ എന്നിവര്‍ പ്രസംഗിച്ചു. 15 വരെ നടത്തപ്പെടുന്ന പുസ്തകമേളയില്‍ അനേകം പ്രസാധകരുടെ പുസ്തകങ്ങള്‍ വിവിധ വിഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നു. 10 മുതല്‍ 40 ശതമാനം വരെ ഡിസ്കൗണ്ടും ലഭ്യമാണ്. ഫോണ്‍: 8547785278.