കാവുകാട്ട് പിതാവ് വിശുദ്ധിയുടെ പരിമളം പരത്തിയ പുണ്യാത്മാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്
1596572
Friday, October 3, 2025 7:30 AM IST
ചങ്ങനാശേരി: ദൈവദാസൻ മാര്‍ മാത്യു കാവുകാട്ട് വിശുദ്ധിയുടെ പരിമളം പരത്തിയ പുണ്യാത്മാവായിരുന്നുവെന്ന് മതാന്തര സംവാദത്തിനു വേണ്ടിയുള്ള റോമിലെ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്.
ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 56-ാം ശ്രാദ്ധപ്പെരുന്നാളിനു തുടക്കംകുറിച്ചു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കബറിട പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.
അധികാരം ശുശ്രൂഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന ബോധ്യം ജീവിതത്തിലുടനീളം വച്ചുപുലര്‍ത്തിയ മഹാത്മാവാണ് മാര്‍ കാവുകാട്ടെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.