മുതിര്‍ന്ന പൗരന്മാരുടെ സംഗമം
1596557
Friday, October 3, 2025 6:59 AM IST
കോട്ടയം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേതൃത്വം നല്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ വിജയ് എല്‍ഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരുടെ സംഗമം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് കാര്‍മല്‍ ഹാളില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
വിജയപുരം രൂപത സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു. ദിവ്യബലിക്ക് രൂപത ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, രൂപത ചാന്‍സിലര്‍ മോണ്‍.ഡോ. ജോസ് നവസ്, വിഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന് ബിനോയി മേച്ചേരില്‍, അസി. ഡയറക്ടര്‍ ഫാ. ഫെലിക്സ് ദേവസ്യ പുറത്തെപറമ്പില്, കൗണ്‍സിലര്‍മാരായ മോളിക്കുട്ടി സെബാസ്റ്റ്യന്‍, സിന്‍സി പാറയില്‍, എല്‍ഡേഴ്സ് ഫോറം പ്രതിനിധികളായ ഇ.ജെ. ജോസ്, എം.ഡി. ഏലിയാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.