ഹരിതകർമസേനയുടേത് നന്മനിറഞ്ഞ പ്രവർത്തനം: മന്ത്രി ജി.ആർ. അനിൽ
1596589
Friday, October 3, 2025 11:28 PM IST
പൊൻകുന്നം: നന്മനിറഞ്ഞ പ്രവർത്തനമാണ് ഹരിതകർമസേന നടത്തുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പൊൻകുന്നം ചേപ്പുംപ്പാറയിൽ മേജർ എംസിഎഫ്, എൽപിജി ക്രിമിറ്റോറിയം ഓട്ടോമാറ്റിക്, ഹരിതകർമസേന കുടുംബസംഗമം എന്നിവ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇക്കാലത്ത് കൃത്യമായ മാലിന്യ നിർമാർജനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്, പ്രത്യേകിച്ച് പാസ്റ്റിക്കിന്റെ നിർമാർജനം. ഇവയെ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുക്കൾക്കും ജനങ്ങൾക്കുമാണ്. ഇന്ന് എല്ലാ പഞ്ചായത്തുകളിലും ഇത് വിജയകരമായി മുന്നോട്ടുപോകുന്നു. ഇതിന് ഏറെ സഹായിച്ചത് ഹരിതകർമസേനയുടെ പ്രവർത്തനമാണ്. അത്ര കഠിനവും ആരും അറയ്ക്കുന്ന പ്രവൃത്തിയുമാണിവർ ചെയ്യുന്നതെന്നും സമൂഹം ഇവരെ ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, സതി സുരേന്ദ്രൻ, സി.കെ. രാമചന്ദ്രൻ, ജയാ ശ്രീധർ, ആന്റണി മാർട്ടിൻ, എൻ.ടി. ശോഭന, ഐ.എസ്. രാമചന്ദ്രൻ, എം.ജി. വിനോദ്, ലീന കൃഷ്ണകുമാർ, ഷാക്കി സജീവ്, അഭിലാഷ് ബാബു, കെ.എ. ഏബ്രഹാം, ശ്രീലത സന്തോഷ്, അമ്പിളി ശിവദാസ്, കെ.ജി. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര തുടങ്ങിയവർ പ്രസംഗിച്ചു.
33 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സംവിധാനത്തോടെയാണ് മേജർ എംസിഎഫ് നിർമിച്ചിരിക്കുന്നത്. 23 ലക്ഷം രൂപ ചെലവഴിച്ചാണ് ശാന്തിതീരത്ത് അഡീഷണൽ ഗ്യാസ് ക്രിമിറ്റോറിയം ഓട്ടോമാറ്റിക് ഫർണസ് സ്ഥാപിച്ചത്.