മാലിന്യമുക്ത സന്ദേശവുമായി കയാക്കിംഗ് പ്രദർശനം
1596584
Friday, October 3, 2025 11:28 PM IST
പാലാ: മീനച്ചിലാർ മാലിന്യമുക്തമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരിക്കാന്‍ മീനച്ചിലാറ്റില്‍ കുട്ടവഞ്ചി, കയാക്കിംഗ് പ്രദര്‍ശനം നടത്തി. നിഷ ജോസ് കെ. മാണിയും സംവിധായകന് ഭദ്രന് മാട്ടേലും വിവിധ സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ അണിനിരന്നു.
ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് പാലാ ബ്രാഞ്ച്, റോട്ടറി ക്ലബ് പാലാ - ഈരാറ്റുപേട്ട - ഏറ്റുമാനൂര്‍, കൊച്ചിന് പാഡില്‍ ക്ലബ്, ടെന്‍സിംഗ് നേച്ചര്‍ ആന്‍ഡ് അഡ്വഞ്ചര്‍ ക്ലബ്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ്, മുന്‍സിപ്പല്‍ എംപ്ലോയീസ് ഓര്ഗനൈസേഷന്, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിംഗ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഗാന്ധിജയന്തി ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി ഡോ. ജിയോ ടോം ചാള്‍സ്, നിഷ ജോസ് കെ. മാണി, ബിനു പെരുമന, രാഹുല്‍ എന്നിവർ ക്ലാസെടുത്തു. പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. സംവിധാ
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസ് ചീരാംകുഴി, ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.