കോ​ട്ട​യം: ലോ​ക പേ​വി​ഷ​ പ്രതി രോധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കു മു​റി​വ് ക​ഴു​കു​ന്ന​തി​നാ​യി കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഇ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ഷ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.