എംജിയിൽ ഇന്റർനാഷണൽ കോൺഫറൻസ്
1596838
Saturday, October 4, 2025 7:08 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ നാല്പത്തിരണ്ടാം സ്ഥാപക ദിനം, ഗാന്ധിജിയുടെ 1925ലെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം, ഗാന്ധിജയന്തി എന്നിവ ആഘോഷിക്കുന്നതിന്റെ ഭാഗമായി സുസ്ഥിര ഭാവി സംബന്ധിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആറു മുതല്‍ എട്ടു വരെ സര്‍വകലാശാലയില്‍ നടക്കും.
പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയര്‍, സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, റോയ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തിലാണു കോണ്‍ഫറന്‍സ് നടക്കുന്നത്.
യുകെ ഷൂമാക്കര്‍ കോളജ് സ്ഥാപകന്‍ ഡോ. സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ ഇരുന്നൂറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. ആറിന് രാവിലെ പത്തിനു വൈസ്ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ റവ.ഡോ. കെ.എം. ജോര്‍ജ്, ഡോ. പി.പി. നൗഷാദ്, ഡോ. മഹേഷ് മോഹന്‍, ഡോ. ചെറിയാന് ഈപ്പന്, ഡോ. എം. രാജേഷ് എന്നിവര്‍ പങ്കെടുത്തു.